SEED News

ഡെങ്കിപ്പനിക്കെതിരെ കുട്ടിപ്പട്ടാളം


തൃശൂർ : ചേറൂർ എൻ.എസ.യു.പി.എസിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ വീടുകളിൽ ഡെങ്കിപ്പനി ബോധവൽക്കരണ കാമ്പയിനും നടന്നു.ഡെങ്കിപ്പനിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി നോട്ടീസ് വിതരണം നടത്തി .വീടുകളുടെ ചുറ്റുപാടുമുള്ള വെള്ളം നിറഞ്ഞ ചിരട്ട ,മുട്ടത്തോട്, ചെടിച്ചട്ടികൾ എന്നിവ കമഴ്ത്തി കൊതുക് മുട്ടകൾ വളരാനുള്ള ഉറവിടങ്ങൾ നശിപ്പിച്ചു .സ്കൂൾ.എച്ച്.എം. ടി.ജയൻ ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തു.സീഡ് കോഓർഡിനേറ്റർ കെ.ജി.ശ്രീകല ,പി.ഹരീഷ് ,കെ. സുനിത എന്നിവർ നേതൃത്വം നൽകി.

June 19
12:53 2019

Write a Comment

Related News