SEED News

കറിവേപ്പിൻ തോട്ടം

കരുനാഗപ്പള്ളി മോഡൽ സ്‌കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ കറിവേപ്പിൻ തോട്ടമൊരുക്കുന്നു
ലക്ഷ്യം വിഷരഹിത കറിവേപ്പിലകൾ
 കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹരിതജ്യോതി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ ഒരുക്കുന്ന വിഷരഹിത കറിവേപ്പിൻത്തോട്ടം നഗരസഭാ അധ്യക്ഷ എം. ശോഭന ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിത കറിവേപ്പിലയ്ക്കായി കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിലെ ഹരിതജ്യോതി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ കറിവേപ്പിൻതോട്ടം ഒരുക്കുന്നു.
നഗരസഭാ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായാണ് കറിവേപ്പിൻതോട്ടം ഒരുക്കുന്നത്.  1500 കറിവേപ്പിൻ തൈകളാണ് നട്ടുപിടിപ്പിക്കുക.  മരുതൂർകുളങ്ങര നെയ്ത്ത് സഹകരണ സംഘം, അയണിവേലിക്കുളങ്ങര ഡോ.വി.വി. വേലുക്കുട്ടി അരയൺ മെമ്മോറിയൽ ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിലുമാണ് കറിവേപ്പിൻ തൈകൾ നട്ടുപിടിപ്പിക്കുന്നത്.  മരുതൂർകുളങ്ങര നെയ്ത്ത് സഹകരണ സംഘത്തിന്റെ മുറ്റത്ത് തൈ നട്ട് നഗരസഭാ അധ്യക്ഷ എം. ശോഭന പദ്ധതി ഉദ്ഘാടനം ചെയ്തു.  നഗരസഭാ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുബൈദ കുഞ്ഞുമോൻ, കൺസിലർ ശക്തികുമാർ, എസ്.എം.സി. വൈസ് ചെയർമാൻ രാഗേഷ്, നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ശശി, കെ.എസ്. പുരം സത്താർ, അംജാദ്, ഗിരീഷ് കുമാർ, പ്രോഗ്രാം ലീഡർ മാളവിക ആർ.എസ്., സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ, അധ്യാപിക പ്രിൻസി എന്നിവർ പങ്കെടുത്തു.  ഫിഷറീസ് എച്ച്.എസിൽ പ്രഥമാധ്യാപകൻ നിസാർ പദ്ധതി ഉദ്ഘാടനം ചെയ്തു.  കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ എല്ലാ സ്‌കൂളുകൾക്കും ആവശ്യമായ കറിവേപ്പിലകൾ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.   

July 06
12:53 2019

Write a Comment

Related News