SEED News

വാഴ സംരക്ഷണത്തിന് തൃത്തല്ലൂരിലെ സീഡ് കുട്ടികള്‍



തൃപ്രയാര്‍: കേരളത്തില്‍ നാമാവശേഷമായികൊണ്ടിരിക്കുന വാഴയിനങ്ങളെ സംരക്ഷിക്കാന്‍ തൃത്തല്ലൂരിലെ സീഡ് കുട്ടികള്‍ മണ്ണിലിറങ്ങി. പോഷക സമൃദ്ധമായ വാഴകളെ അടുത്തറിഞ്ഞ് സംരക്ഷിക്കാനാണ് പദ്ധതി. ചിലയിടങ്ങളില്‍ മാത്രമായി ചുരുങ്ങിപ്പോയ പല ഇനം വാഴകള്‍  ശേഖരിച്ച് പ്രചരിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. 
 വലപ്പാട് എ.ഇ.ഒ. ടി.ഡി അനിതകുമാരി വാഴത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.പി ഷീജ അധ്യക്ഷയായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍ പദ്ധതി വിശദീകരിച്ചു സീഡ് കാര്‍ഷിക ക്ലബ്ബ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ജി. റാണി, വി. ഉഷാകുമാരി, പി.വി. ശ്രീജാ മൗസമി, പി.പി. ജ്യോതി, വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എസ്. ഗായത്രി, നഫീസത്തുല്‍ മിസിരിയ, എന്‍.എഫ്. ഷാഹിദ, കെ.എസ്. അശ്വതി, കെ.എസ.് അശ്വിന്‍, പി.എച്ച്. സുമയ്യ തസ്‌നിം  എന്നിവര്‍ സംസാരിച്ചു. 

July 09
12:53 2019

Write a Comment

Related News