SEED News

കവി ടി.ഗോപിക്ക് സഹായവുമായി വിദ്യാർഥികൾ

പാനൂർ:  അർബുദ ചികിത്സയ്ക്ക് പുസ്തകംവിറ്റ് പണംസ്വരൂപിക്കുന്ന കണ്ണൂർ തോട്ടടയിലെ കവി ടി. ഗോപിക്ക് സഹായവുമായി  മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കുട്ടികളുടെ താത്പര്യംമാനിച്ച് ടി.ഗോപിയുടെ ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന കവിതാ സമാഹാരമാണ് ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ അധ്യാപകർ വാങ്ങിയത്.
 മാതൃഭൂമി 'കാഴ്ച' യിൽ പ്രസിദ്ധീകരിച്ച കവിയുടെ ജീവിതരേഖ സ്കൂളിലെ സീഡ് അംഗങ്ങൾ കോ ഓർഡിനേറ്റർ ആയ അധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തി.  മുഴുവൻ അധ്യാപകരും ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന പുസ്തകം വാങ്ങി. പ്രഥമാധ്യാപകൻ എം.പി.വിനോദൻ, വിദ്യാരംഗം കൺവീനർ മൃദുലചന്ദ്ര, എം.അബ്ദുള്ള, സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എന്നിവർ സംസാരിച്ചു.

July 15
12:53 2019

Write a Comment

Related News