SEED News

ബഷീർ അനുസ്മരണം

കാങ്കോൽ: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും മലയാളഭാഷാ സമിതിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. 
സ്കൂളിൽ നടന്ന ചടങ്ങിൽ ബഷീർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടികൾ കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ ഉദ്ഘാടനം ചെയ്തു. നാട്ടുമാവിൻ തൈകൾ നട്ട് നാട്ടുകഥയുടെ സുൽത്താന് പ്രണാമം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എൻ.വി. പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ എഴുത്തച്ഛൻ റഫറൻസ് ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങളുടെ സമർപ്പണം കെ.ടി.ദേവി നിർവഹിച്ചു. സ്കൂൾ മാനേജർ സി.രവീന്ദ്രൻ ഏറ്റുവാങ്ങി. 
പ്രഥമാധ്യാപിക പി.യശോദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.സുനിൽകുമാർ, സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, വാർഡ് മെമ്പർ എം.രാജൻ പണിക്കർ, പി.ടി.എ. പ്രസിഡന്റ് കെ.പി.കമലാക്ഷൻ, കെ.രാമചന്ദ്രൻ, ഗോമതി, എ.വി.ഷൈമ, കെ.രവീന്ദ്രൻ, എൻ.ഭരത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

July 15
12:53 2019

Write a Comment

Related News