SEED News

മന്ദലാംകുന്ന് ഫിഷറീസ് സ്കൂളിൽ ഹൃദയപരിശോധന


പുന്നയൂർക്കുളം: മന്ദലാംകുന്ന് ഫിഷറീസ് യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് ഹൃദയപരിശോധനാ ക്യാമ്പ് നടത്തി. ഹെൽത്ത് സ്റ്റോറി തൃശ്ശൂർലയൺസ് ക്ലബ്ബ് തൃശ്ശൂർമാതൃഭൂമി സീഡ് എന്നിവയുടെ കൂട്ടായ്മയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ എം.ഡി. ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. സെമീൻ അധ്യക്ഷനായി ഇന്റലിജന്റ് സ്റ്റെതസ്‌കോപ്പും ഇ.സി.ജി.യും ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. ആധുനികസംവിധാനങ്ങൾ ഉൾപ്പെടുത്തിയ

 പരിശോധനയിൽ നിമിഷനേരങ്ങൾക്കകം തന്നെ ഫലം അറിയാനാകും. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺഹെൽത്ത് സ്റ്റോറി എം.ഡി. ശശീന മുഷ്താഖ്ലയൺസ് ക്ലബ്ബ് കാബിനറ്റ് സെക്രട്ടറി കെ. സുരേഷ്,എസ്.എം.സി. ചെയർമാൻ വി.എ. അബൂബക്കർപി.ടി. ശാന്തഇ.പി. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

 

July 17
12:53 2019

Write a Comment

Related News