SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാലകൾ തുടങ്ങി

പാലക്കാട്: പരിസ്ഥിതിയെയും സമൂഹത്തെയും പച്ചപ്പോടെ നിലനിർത്താനുള്ള ശ്രമങ്ങളുടെ തുടർച്ചയുമായി മാതൃഭൂമി സീഡ് പദ്ധതിയുടെ 11-ാം വർഷത്തെ അധ്യാപക ശില്പശാലകൾക്ക് തുടക്കമായി. ഫെഡറൽബാങ്കുമായി സഹകരിച്ചാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്. 
 പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ശില്പശാല പാലക്കാട് സ്റ്റേഡിയം ബൈപ്പാസിലെ ഫോർ എൻ സ്ക്വയർ ഹാളിൽ മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയോൺമെന്റൽ എൻജിനീയർ എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലീനീകരണം പരിസ്ഥിതിനേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഒന്നുമാത്രമാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യമുക്തമായ ജീവിതചര്യയിലുടെ വായുമലിനീകരണത്തെയും പ്രതിരോധിക്കാനാവും. ഇതിന് വിദ്യാർഥികളിലൂടെ സമൂഹത്തിലെത്താനുള്ള സീഡിന്റെ പ്രയത്നങ്ങൾ ക്രിയാത്മകമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.ഫെഡറൽബാങ്ക് ഒറ്റപ്പാലം ബ്രാഞ്ച് ഹെഡ്‌ഡും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ കെ.എസ്. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷനായി.പാലക്കാട് ഡി.ഇ.ഒ. സി.വി. അനിത, മാതൃഭൂമി എക്സിക്യുട്ടീവ് (സോഷ്യൻ ഇനീഷ്യേറ്റീവ്സ്) റിൻസി തോമസ് തുടങ്ങിയവർ സംസാരിച്ചു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ വി. ഹരിഗോവിന്ദൻ ക്ലാസെടുത്തു. മണ്ണാർക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലകളിലെ ശില്പശാലകൾ 27-ന് നടക്കും.പാലക്കാട് വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡ് പദ്ധതിയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല പാലക്കാട് മലിനീകരണ 
നിയന്ത്രണബോർഡിലെ എൻവയോൺമെന്റൽ എൻജിനീയർ എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

July 22
12:53 2019

Write a Comment

Related News