SEED News

ഹ്രസ്വയും രക്തശാലിയും വിതച്ചു; ബഷീർ പഠിച്ച സ്കൂൾ മുറ്റത്ത് നെൽപ്പാടമൊരുങ്ങുന്നു


തലയോലപ്പറമ്പ്;മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ സാഹിത്യസുൽത്താൻവൈക്കം മുഹമ്മദ് ബഷീറിന്റെ പ്രാഥമിക സ്‌കൂളിൽ കരനെല്കൃഷിയുടെ ഞാറുനടീലിന്റെ ഉൽഘാടനംഗ്രാമപഞ്ചായത്ത്പ്രസിഡന്റ വി.ജി.മോഹനൻ നിർവഹിച്ചു.നമ്മുടെ മഹത്തായ കാര്ഷിക സംസ്കൃതി പുതിയതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ അഞ്ചുവർഷമായി ജൈവ കരനെൽകൃഷി ചെയ്തുവരികയാണ്.സീഡ് അംഗങ്ങൾ ആയ വിദ്യാർഥികൾ ആണ് എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിലുള്ളത് .ഹൃസ്വ ,രക്തശാലി എന്നീ ഔഷധ ഗുണമുള്ള പരമ്പരാഗത ഇനം നെല്ലിനങ്ങളാണ്  ഇത്തവണ കൃഷി ചെയ്യുന്നത്.

July 29
12:53 2019

Write a Comment

Related News