SEED News

ചന്ദ്രയാന്റെ ആവേശമുൾക്കൊണ്ട് കുട്ടികളുടെ റോക്കറ്റ് നിർമാണം


പേരിശ്ശേരി: ചന്ദ്രയാൻ-2 വിക്ഷേപണത്തിൽ ആവേശം ഉൾക്കൊണ്ട് പേരിശ്ശേരി ഗവ. എൽ.പി. സ്‌കൂളിൽ കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ നിർമിച്ച് പ്രദർശിപ്പിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പേപ്പറും കാർഡ്‌ബോർഡും ഉപയോഗിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയായിരുന്നു കുട്ടികൾ റോക്കറ്റ് നിർമിച്ചത്.
ചെറിയമാതൃകകൾ മുതൽ യഥാർഥ റോക്കറ്റുകളെ അനുസ്മരിപ്പിക്കുന്ന നാലടി ഉയരത്തിലുള്ള റോക്കറ്റ് മാതൃകകൾ വരെ പ്രദർശനത്തിലുണ്ടായിരുന്നു. ശാസ്ത്രരംഗത്തെ ഇന്ത്യയുടെ കുതിപ്പിന്റെ ചരിത്രം കുട്ടികളുടെ മുന്നിൽ അധ്യാപകർ അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് ചെയർപേഴ്‌സൺ പ്രീത സുനിൽ അധ്യക്ഷയായി. ബ്ലോക്ക് റിസർച്ച് സെന്റർ പ്രോഗ്രാം ഓഫീസർ ജി. കൃഷ്ണകുമാർ ശാസ്ത്രസന്ദേശം നൽകി. പ്രഥമാധ്യാപകൻ വി.ജി. സജികുമാർ, ശാസ്ത്രക്ലബ്ബ് കൺവീനർ എം.ജി. ജയശ്രീ, അധ്യാപകരായ ബീനാ ദിവാകരൻ, വി.ആർ.സരിത, വി.വനീത എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഇ. അജികുമാർ നേതൃത്വം നൽകി.

July 29
12:53 2019

Write a Comment

Related News