SEED News

പ്ലാവും തണലും

കുട്ടമ്പൂർ എഛ് എസ് എസിൽ  സീഡ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ചക്ക വിഭവ മേള 2019 സംഘടിപ്പിച്ചു .65 വിദ്യാർത്ഥികൾ വിവിധതരം ചക്ക വിഭവങ്ങളുമായി മത്സരത്തിൽ പങ്കെടുത്തു .ചക്ക കൊണ്ടുള്ള  ഷേക്ക് ,ബിരിയാണി,കട്ലറ്റ് ,ഹലുവ ,പുഡ്ഡിംഗ് ,പത്തിരി ,ബജി,സ്ക്വാഷ് ,സമൂസ,ഇഡലി  തുടങ്ങി നൂറോളം പലഹാരങ്ങൾ മേളയിൽ ഉണ്ടായിരുന്നു .പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും മേളകാണാനെത്തി .സുരേന്ദ്രൻ പുന്നശ്ശേരി മേള ഉത്‌ഘാടനം ചെയ്തു .ഹുസൈൻ കുട്ടി മാസ്റ്റർ മുഖ്യാതിഥിയായിരുന്നു .ഹെഡ് മാസ്റ്റർ പി സി ശശി കുമാർ , നൗഷാദ് കെ , പി ടി എ പ്രസിഡന്റ് കാസ്സിം ,ബി സതീഷ്  എന്നിവർ നേതൃത്വം നൽകി .രാഷ ഫാത്തിമ ,ഫാത്തിമ സുഫൈജ ,അഫിജാ,ആമന ഫാത്തിമ ,അക്ഷയ്  എന്നിവർ വിജയികളായി .

July 30
12:53 2019

Write a Comment

Related News