SEED News

മഷിപ്പേനയിലേക്കൊരു മടക്കയാത്ര


ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'മഷിപ്പേനയിലേക്കൊരു മടക്കയാത്ര 'എന്ന പദ്ധതി ആരംഭിച്ചു.ഇതിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം വരുന്ന മുഴുവൻ വിദ്യാർത്ഥികളും മഷി പേന മാത്രമേ ഉപയോഗിക്കൂ എന്ന് പ്രതിജ്ഞയെടുത്തു.ബോൾ പേനകളും റീഫില്ലുകളും ഉപയോഗിച്ചു വലിച്ചെറിയുന്നതു മൂലമുള്ള പ്ലാസ്റ്റിക് മാലിന്യ ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഹെഡ്മിസ്ട്രസ്സ് ' സി. ഗീതി മരിയ എല്ലാ അധ്യാപകർക്കും മഷിപ്പേന വിതരണം ചെയ്തു കൊണ്ട് അധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയാവണമെന്ന് ഓർമിപ്പിച്ചു.തുടർന്ന് എല്ലാ ക്ലാസ്സിലേക്കും മഷിക്കുപ്പികളും വിതരണം ചെയ്തു. ഒരു വർഷം മുഴുവൻ ഒരു പേന ഉപയോഗിച്ചു കൊണ്ട് ഉപഭോഗ സംസ്ക്കാരത്തിനെതിരെ വിപ്ലവാത്മകമായ ചുവടുവെയ്ക്കാൻ പുതുതലമുറയ്ക്ക് സാധിക്കണം എന്ന് അധ്യാപക പ്രതിനിധി ടെസ്സി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

July 31
12:53 2019

Write a Comment

Related News