SEED News

ചെറിയഴീക്കലിൽ കരനെൽക്കൃഷിയിറക്കി

ആലപ്പാട് : ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ചെറിയഴീക്കൽ ഉദ്യോഗത്തുരുത്തിൽ കരനെൽക്കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.

കുട്ടികളിൽ കാർഷിക സംസ്കാരം പരിപോഷിപ്പിക്കാൻ പദ്ധതി ഗുണം ചെയ്യുമെന്ന് എം.എൽ.എ. പറഞ്ഞു.

ഉദ്യോഗത്തുരുത്തിലുള്ള കല്ലശ്ശേരി കുടുംബം വക ഒരേക്കർ പുരയിടത്തിലാണ് കൃഷിയിറക്കിയത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കൃഷിരീതിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് നേരിട്ട് പകർന്നുനൽകാനുമാണ് പദ്ധതി ആരംഭിച്ചത്.

July 31
12:53 2019

Write a Comment

Related News