SEED News

ആരോഗ്യരക്ഷക്കായി കറിവേപ്പിലയും പച്ച മുളകും



ചേറൂർ : എൻ.എസ് യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കറിവേപ്പിലയുടെയും  പച്ച മുളകിന്റെയും തൈകൾ തയ്യാർ ചെയ്ത് വിതരണം ചെയ്‌തു.കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ നിന്ന്  നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളിൽ കൂടുതൽ വിഷാംശം ഉള്ളത് പച്ച മുളകിലും കറിവേപ്പിലയിലുമാണെന്ന് വിദ്യാർഥികൾ മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി കടലാസ് കവറുകളിലാണ് തൈകൾ തയ്യാർ ചെയ്തതത്.പരിസരത്തെ വീടുകളിലും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും  തൈകൾ വിതരണം ചെയ്തു.

July 31
12:53 2019

Write a Comment

Related News