SEED News

ഗ്രേറ്റ തൻബർഗിന് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ


കോട്ടയ്ക്കൽ: അന്തരീക്ഷത്തിലേക്ക് കാർബൺ സംയുക്തങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിൽ ഒറ്റയാൾപോരാട്ടം നടത്തിയ ഗ്രേറ്റ തൻബർഗിന് വിദ്യാർഥികളുടെ ഐക്യദാർഢ്യം.
കൂരിയാട് എ.എം.യു.പി. സ്കൂൾ വിദ്യാർഥികളാണ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ‘ഞങ്ങളും ഗ്രേറ്റ തൻബർഗിനൊപ്പം’ എന്ന ബാനറുമായി സ്കൂൾ മുറ്റത്ത് ശ്രദ്ധ ക്ഷണിക്കൽ സദസ്സ്‌ സംഘടിപ്പിച്ചത്.
വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് വൃക്ഷത്തൈകൾ നടൽ, പാനൽപ്രദർശനം എന്നിവയും നടത്തി. ദേശീയ ഹരിതസേന, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രഥമാധ്യാപകൻ പി. സുരേഷ് ഉദ്ഘാടനംചെയ്തു. 
വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എ. സേതുലക്ഷ്മി ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ഗണേശൻ, പി. യശോദ, എം. സുമംഗല എന്നിവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News