SEED News

ചെമ്മങ്കടവ് ഹൈസ്കൂളിൽ മാതൃഭൂമി സീഡിന്റെ ജൈവ പച്ചക്കറിക്കൃഷി


ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി പുനരാരംഭിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറി കൃഷിയൊരുക്കുന്നത്. പപ്പായ തൈകൾ നട്ട് കൃഷിയിടം വിപുലീകരിച്ചാണ് ഈവർഷത്തെ കൃഷിയാരംഭിച്ചത്.
പ്രമുഖ പപ്പായ കർഷകൻ മലപ്പുറം മങ്കരത്തൊടി അഷ്‌റഫ് പപ്പായത്തൈകൾ നട്ട് ഉദ്ഘാടനംചെയ്തു.  ഹൈസ്കൂൾ പ്രഥമാധ്യാപകൻ പി. മുഹമ്മദ് അബ്ദുൽനാസർ, സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സ് അധ്യാപകരായ അബ്ദുറഹൂഫ് വരിക്കോടൻ, പി.കെ. മിസ് രിയ, പി.കെ. മുഹമ്മദ് ഷബീർ എന്നിവർ നേതൃത്വംനൽകി.

August 03
12:53 2019

Write a Comment

Related News