SEED News

പ്രകൃതിസംരക്ഷണത്തിനു കാളിയറിന്റ കാവേരി പദ്ധതി

തൊടുപുഴ :ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ പ്രകൃതി  സംരക്ഷണ വാഹകരായി കാളിയാർ സെന്റ് മേരീസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ വിഷവിമുക്തമായ കപ്പളവും കറിവേപ്പും കാന്താരിയും ഒന്നിച്ചപ്പോൾ  ഈ തൈകളുടെ അക്ഷരങ്ങളിൽ വിസ്മയം ഒളിപ്പിച്ച് *കാവേരി*രൂപപ്പെട്ടു സ്കൂളിൽ നടപ്പിലാക്കി വരുന്ന ഭൂമിയ്ക്കൊരു തണൽ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന് ഈ ദിനത്തിൽ തുടക്കം കുറിച്ചു' പി.ടി.എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്ഥലത്ത് മൂന്നു തരം തൈകളും പ്രത്യേകം നട്ടു.വീടുകളിൽ നിന്ന് സ്കൂളിലെത്തിച്ച തൈകൾ സീഡ്  ക്ലബിന്റെ നേതൃത്തിൽ തരം തിരിച്ചു' പ്രകൃതിസംരക്ഷണഞ്ഞിൻെറ ആവശ്യകതയെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ഷിബിമോൾ ജോസഫ് സംസാരിച്ചു'സീഡ് കോർഡിനേറ്റേഴ്സ് ജസ്റ്റികെ ആന്റണി അനുമോൾ മാതും എന്നിവർ നേതൃത്വം നൽകി.
വരും നാളുകളിൽ വിഷവിമുക്തമായ കറിവേപ്പിലയും കപ്പളങ്ങയും മുളകും സ്കൂളിൽ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും
പ്രെകൃതി ഒന്നിച്ചപ്പോൾ ഷിബിമോൾ

 ഫോട്ടോ :സെന്റ് മേരീസ് എൽ പി സ്‌കൂളിലെ വിദ്യാർഥികൾ നടൻ കൊണ്ടുവന്ന തൈകളുമായി

August 03
12:53 2019

Write a Comment

Related News