SEED News

ശതാബ്ദിയാഘോഷത്തിന്റെ ഓർമയ്ക്ക് നാട്ടുമാവിൻ തൈകൾ നടുന്നു

 
കോട്ടയ്ക്കൽ: കൂരിയാട് എ.എം.യു.പി. സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നൂറാംവാർഷികത്തിന് വിദ്യാർഥികൾ നൂറ് നാട്ടുമാവിൻ തൈകൾ നടുന്നു. 'ഓർമ മരം' എന്നപേരിൽ സ്കൂൾ പരിസരത്തെ വിദ്യാർഥികളുടെ വീട്ടുപറമ്പിലാണ് മാവിൻതൈകൾ നടുന്നത്. 'മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ' നാട്ടുമാഞ്ചോട്ടിൽ' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ തൈകൾ മുളപ്പിച്ചെടുത്തത്. 
 പി.ടി.എ. പ്രസിഡന്റ് കെ. മുഹമ്മദ് മുസ്‌ലിയാർ, പ്രഥമാധ്യാപകൻ പി. സുരേഷ്, മുസ്തഫ ചെരട എന്നിവർ കടക്കാടൻ സൈതലവിയുടെ വീട്ടുപറമ്പിൽ തൈനട്ട് പരിപാടി ഉദ്ഘാടനംചെ
യ്തു. സീഡ് കോ -ഓർഡിനേറ്റർ കെ. ഗണേശൻ, ബിനോയ് ഫിലിപ്പ്,  കെ. ബാബു എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ ഫാത്തിമ ഹിദ, ആര്യ ബിജു, ഫഹ്‌മി എന്നിവർ നേതൃത്വംനൽകി.

August 03
12:53 2019

Write a Comment

Related News