SEED News

മുസലിയാർ മോഡൽ എൽ.പി സ്കൂളിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

മലയാലപ്പുഴ: മാതൃഭൂമി സീഡ് ക്ലബിന്റെയും മലയാലപ്പുഴ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മുസലിയാർ മോഡൽ എൽ.പി. സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാൽ ഉദ്ഘാടനം ചെയ്തു. കൃഷി ഒാഫീസർ ജി.വി. അഖില കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി ക്ലാസെടുത്തു. വഴുതനങ്ങ, മുളക്, വെണ്ട, തക്കാളി, പയർ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയമ്മ, സീഡ് കോ - ഓർഡിനേറ്റർ വിഷ്ണു വി. നായർ, അധ്യാപകരായ മീര സൂസൻ ജേക്കബ്, എസ്. ശ്രാവൺ എന്നിവർ പ്രസംഗിച്ചു. 

August 03
12:53 2019

Write a Comment

Related News