SEED News

ഒരു തൈ നടാം, വളർത്താം’ പദ്ധതി തുടങ്ങി

മാടായി: മാടായി ഉപജില്ലാ സയൻസ് അസോസിയേഷൻ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഒരു തൈ നടാം, വളർത്താം’ പദ്ധതി ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണ്. സീഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ് -അദ്ദേഹം പറഞ്ഞു. 
 പുറച്ചേരി ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ ഇ.പി.അശ്വതിക്ക് എം.എൽ.എ. ആദ്യ മരത്തെ കൈമാറി. പദ്ധതിയുടെ സ്പോൺസറായ പുറച്ചേരി സ്വദേശിയും നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് മുൻ റീജണൽ മാനേജരും പരിസ്ഥിതി പ്രവർത്തകനുമായ കെ.എം.ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. മാടായി ഉപജില്ലയുടെ പരിധിയിൽ 2,000 മരത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മരത്തൈകളുടെ സംരക്ഷണത്തിനാവശ്യമായ പാരിതോഷികങ്ങൾ വിദ്യാർഥികൾക്ക് നൽകും. ആദ്യഘട്ട വിതരണം എ.ഇ.ഒ. ടി.വി.ചന്ദ്രൻ നിർവഹിച്ചു. ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷതവഹിച്ചു. പുറച്ചേരി ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ കെ.ഇ.കരുണാകരൻ, ചെറുതാഴം ഗ്രാമപ്പഞ്ചായത്തംഗം സി.കെ.ശോഭ, മാടായി ബി.പി.ഒ. രാജേഷ് കടന്നപ്പള്ളി, സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, എച്ച്.എം. ഫോറം കൺവീനർ സി.പി.പ്രകാശൻ, കേശവതീരം എം.ഡി. വൈദിരമന വിഷ്ണു നമ്പൂതിരി, എം.എസ്.ഡി. ചെയർമാൻ കെ.രമേശൻ, പി.ടി.എ. പ്രസിഡന്റ് എം.അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി പി.രമേശൻ, മാടായി സയൻസ് ക്ലബ്ബ് സെക്രട്ടറി പി.വി.പ്രസാദ് എന്നിവർ സംസാരിച്ചു.

August 03
12:53 2019

Write a Comment

Related News