SEED News

ഇലയുടെ പൊരുളറിഞ്ഞ്

ഇലയും ചക്കയും സംബന്ധിച്ചുള്ള അറിവുകൾ വിദ്യാർഥികൾക്ക് പകർന്ന് കർക്കടകോത്സവം. താവക്കര ഗവ. യു.പി.സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച പരിപാടി എ.ഡി.എം. ഇ.പി.മേഴ്‌സി ഉദ്ഘാടനം ചെയ്തു. 
 ഇലയറിവ് ഗവേഷകൻ സജീവൻ കാവുങ്കര ക്ലാസ് എടുത്തു.  കണ്ണൂർ നഗരസഭാ കൗൺസിലർ അഡ്വ. ലിഷ ദീപക് അധ്യക്ഷയായിരുന്നു. ആസ്റ്റർ മിംസ് പബ്ലിക് റിലേഷൻ മാനേജർ നസീർ അഹമ്മദ് മുഖ്യാതിഥി ആയി.  പ്രഥമാധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കടമ്പൂർ ജീവകാന്തം സൊസൈറ്റിയിലെ എം.എസ്.ആനന്ദ്, എ.ഇ.ഒ. കെ.വി.സുരേന്ദ്രൻ, സീഡ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, സീഡ് കണ്ണൂർ വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ പി.കെ.ജയരാജ്, പി.ടി.എ.പ്രസിഡന്റ് കെ.രശ്മി, സ്റ്റാഫ് സെക്രട്ടറി സി.എം.റോഷൻ, എസ്.ആർ.ജി.കൺവീനർ ടി.കെ.ബീന എന്നിവർ സംസാരിച്ചു.  മനോജ് പണിക്കർ കയരളം വേടൻപാട്ട് അവതരിപ്പിച്ചു.

August 03
12:53 2019

Write a Comment

Related News