SEED News

ഹിരോഷിമ ദിനാചരണം

മംഗലപുരം: ഇടവിളാകം യു.പി.സ്‌കൂളിൽ സീഡ് ക്ലബ്ബ് ഹിരോഷിമാ ദിനാചരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്ത് കുട്ടികൾ ബോധവത്കരണവും റാലിയും നടത്തി. പോസ്റ്റർ പ്രദർശനം, നാടകാവതരണം എന്നിവയും സംഘടിപ്പിച്ചു. സ്‌കൂൾ ലീഡർമാരായ അബിത, റംസാൻ ഷാഫി, സീഡ് റിപ്പോർട്ടർ നുഹ, പ്രഥമാധ്യാപിക എം.എൽ.രേണുക എന്നിവർ നേതൃത്വം നൽകി. പ്രവർത്തനങ്ങൾ നാഗസാക്കി ദിനം വരെ തുടരും.

August 09
12:53 2019

Write a Comment

Related News