SEED News

ഹിരോഷിമാദിനം സൈക്കിൾ റാലി നടത്തി ആചരിച്ചു.

കൊച്ചി : കച്ചേരിപ്പടി കസമ്പാ സ്റ്റേഷൻ മുതൽ സൗത്ത് ചിറ്റൂർ  എസ്.ബി .ഓ .എ വിദ്യാലയം വരെ സൈക്കിൾ റാലി നടത്തി ഹിരോഷിമ ദിനം ആചരിച്ചു.എസ്.ബി .ഓ .എ  യിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ 50 - ഓളം വിദ്യാർത്ഥികളാണ് സൈക്കിൾ റാലിയിലൂടെ ഹിരോഷിമ ദിനത്തിൽ പങ്കെടുത്തത് . കസമ്പ സ്റ്റേഷൻ എസ്.ഐ അനസ് വി.ബി ഉദ്ഘാടനം ചെയ്തു. വായു മലിന കരണം തടയുക ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത് ,പൊതു ഗതാഗതം പ്രോത്സാഹിപ്പിയ്ക്കുക എനീ പ്ലക്കാർഡ്  കുട്ടികൾ സൈക്കിൾ റാലിയിൽ ഉപയോഗിചു . വിദ്യാലയത്തിലെ സീഡ് അംഗങ്ങളും ഇക്കോ ക്ലബ് അംഗങ്ങളും ഇതിൽ പങ്കെടുത്തു. സീഡ് കോഡിനേറ്റർ റെനി ഡാനിയേൽ ,സിസ്സി പി ചാണ്ടി എന്നിവർ സൈക്കിൾ റാലിക്കു നേതൃത്വം  നൽകി.ചടങ്ങിൽ,പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ,ട്രീസ ടി.ബിജു എന്നിവർ സംസാരിച്ചു 

August 10
12:53 2019

Write a Comment

Related News