SEED News

പ്രകൃതിയുടെ പുതിയ പാഠവുമായി.......സീഡ് അധ്യാപക ശില്പശാല

കോതമംഗലം: കുഞ്ഞു മനസില്‍ പ്രകൃതിയുടെ താളവും പുതിയ പാഠവും തീര്‍ക്കാന്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കായി മാതൃഭൂമി സീഡ് ശില്പശാല നടത്തി.കോതമംഗലം മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സീഡ് കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ പരിശീലന പരിപാടി കോതമംഗലം ഡി.ഇ.ഒ.ഷീല പൗലോസ് ഉദ്ഘാടനം ചെയ്തു.പ്രകൃതിയ്ക്ക് ഇണങ്ങുംവിധം പുതുതലമുറയെ വാര്‍ത്തെടുക്കുന്ന മാതൃഭൂമിയുടെ സീഡ് പദ്ധതി വലിയ പ്രസ്ഥാനമായി മാറികഴിഞ്ഞതായി ഡി.ഇ.ഒ.അഭിപ്രായപ്പെട്ടു.
ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം ബ്രാഞ്ച് ഹെഡുമായ സി.പി.ലിയോ വിദ്യാലയത്തിലും സമൂഹത്തിലും സീഡിന്റെ പ്രവര്‍ത്തനം വരുത്തിയ മാറ്റം പുതിയ ദിശാബോധത്തിന് വഴിയൊരുക്കിയെന്ന് പറഞ്ഞു.
പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റ് ഡോ.എസ്.സീതാരാമന്‍ വായു മലിനീകരണം തടയുക,ഊര്‍ജ്ജോപയോഗം കുറയ്ക്കുക,ജലസംരക്ഷണം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ജൈവവൈവിധ്യപാര്‍ക്കുകളും കാവുകളും സ്‌കൂള്‍ കേന്ദ്രീകരിച്ച് തുടങ്ങുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കി.അടുത്തുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വന്നുപോകാന്‍ സൈക്കിയാത്ര പ്രോത്സാഹിപ്പിക്കുന്നത് ഊര്‍ജ്ജോപയോഗ നിയന്ത്രണത്തിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും ഗുണം ചെയ്യുമെന്നും സീതാരാമന്‍ സാര്‍ ചൂണ്ടിക്കാട്ടി.
വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതികള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിന് മുമ്പ് അതിന്റെ പത്തിരട്ടി അധ്യാപകര്‍ മനസിലാക്കണമെന്ന് സീഡ് ജൂറിയംഗവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഉമ സീതാരാമന്‍ പറഞ്ഞു.
2019-2020 അധ്യയനവര്‍ഷം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന വിവിധ സീഡ് പദ്ധതികളെ കുറിച്ച് മാതൃഭൂമി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം വിശദീകരിച്ചു.മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി.സിന്ധു സ്വാഗതം പറഞ്ഞു.സ്‌കൂളുകളില്‍ ഗ്രോ ബാഗ് കൃഷിരീതി നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളും പ്രയോജനവും വിദ്യാര്‍ഥികളിലൂടെ അവ പരിപാലിക്കുന്നതിനെ കുറിച്ചും പല്ലാരിമംഗലം കൃഷി ഓഫീസര്‍ ജാസ്മിന്‍ തോമസ് വിശദമായി പ്രതിപാദിച്ചു.പവര്‍ പോയിന്റ് പ്രസന്റേഷനൊപ്പം ഗ്രോബാഗ് നിര്‍മ്മാണവും സീഡ് കോഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് മനസിലാക്കി കൊടുത്തു.കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ഷെല്ലി പീറ്റര്‍ സ്‌കൂളില്‍ നടപ്പാക്കിയ സീഡ് പ്രവര്‍ത്തനങ്ങളുടെ അനുഭവം പങ്കുവച്ചു 

August 10
12:53 2019

Write a Comment

Related News