SEED News

ഓണത്തിന് ഒരുമുറം പച്ചക്കറി മൂന്നാംഘട്ടം തുടങ്ങി

ചാത്തന്നൂർ : ചിറക്കര ഗവ. ഹൈസ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു.

ക്ലബ്ബ് അംഗങ്ങൾ എല്ലാ ക്ലാസുകളിലും എത്തി ബോധവത്കരണം നടത്തിയാണ് കുട്ടികൾക്ക് വിത്തുവിതരണം നടത്തിയത്. ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ.സലാമും പി.ടി.എ. പ്രസിഡന്റ് കെ.മനോജും സംയുക്തമായി ഉദ്‌ഘാടനം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ്‌ സ്മിത, കാർഷിക ക്ലബ്ബ് കൺവീനർ കെ.ജി.രാഹുൽ, സീഡ് കോ-ഓർഡിനേറ്റർ സി.ആർ.ജയചന്ദ്രൻ, സിനി ബാബു, എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

August 17
12:53 2019

Write a Comment

Related News