SEED News

കൊതുക് നിവാരണദിനത്തിൽ മൗണ്ട്കാർമലിൽ സെമിനാർ


കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് പ്ലക്കാർഡുമായി നടത്തിയ ബോധവത്കരണം
കോട്ടയം: കൊതുക് നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ സീഡ് ക്ലബ്ബ് സെമിനാറും ബോധവത്കരണ കാമ്പയിനും നടത്തി. ‘കൊതുകുജന്യ രോഗങ്ങളും നിയന്ത്രണമാർഗങ്ങളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. പ്രഥമാധ്യാപിക സിസ്റ്റർ ജെനിൻ, പരിസ്ഥിതി പ്രവർത്തകൻ ഫാ. പ്രിൻസ് അഗസ്റ്റിൻ, ഫാ. ജിന്റോ കോലഞ്ചേരി, എസ്. മീനാക്ഷി, സീഡ് ടീച്ചർ കോ-ഒാർഡിനേറ്റർ എ. എൽസമ്മ എന്നിവർ പ്രസംഗിച്ചു. ഒരാഴ്ചക്കാലം സ്കൂളിലും വീട്ടിലും കൊതുകിന്റെ പ്രജനന സ്ഥലം കണ്ടെത്തി നശിപ്പിക്കാൻ തീരുമാനിച്ചു. അധ്യാപകരായ സിജി മാത്യു, ഷെറിമോൾ ചാക്കോ എന്നിവർ നേതൃത്വം നൽകി.


August 21
12:53 2019

Write a Comment

Related News