SEED News

ലോക നാട്ടറിവ് ദിനം ആചരിച്ചു

പഴമയുടെ പൈതൃകം 
അക്കരപ്പാടം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനം ആചരിച്ചു. പഴമയുടെ പൈതൃകം വിളിച്ചോതുന്ന പല വസ്തുക്കളും കുട്ടികൾ ശേഖരിച്ചു.  തുടർന്ന് സ്കൂൾ വികസനസമിതി അംഗം ശ്രീ  k  ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ER നടേശൻ, അനുഷ ടീച്ചർ, സബീന ടീച്ചർ ഈ  ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു സംസാരിച്ചു. റാന്തൽ, ചെമ്പുകുടം, മുറം, കോപ്പ, തഴപ്പായ വെള്ളിപൂശിയ ജഗ്ഗ്  ഉപ്പുമാങ്ങ ഭരണി, മുളനാഴി, മുള പുട്ട് കുറ്റി, പഴയ നാണയങ്ങൾ,  കിണ്ടി, അടപ്പലക ഒലക്കളിപ്പാട്ടങ്ങൾ, തുക്കുകട്ട .. തുടങ്ങിയ ഒട്ടനവധി സാധനങ്ങൾ കുട്ടികൾക്ക് കൗതുകമായി. സീഡ് കോ ഓർഡിനേറ്റർ  ഷെമിയ ടീച്ചർ നന്ദി പറഞ്ഞു.

August 23
12:53 2019

Write a Comment

Related News