SEED News

വീട്ടിലൊരു ജൈവപച്ചക്കറിത്തോട്ടം തുടങ്ങി

കോഴിക്കോട്: ഗോവിന്ദപുരം എ.യു.പി. സ്കൂളിലെ കുട്ടികൾക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. ജൈവകൃഷിരീതികൾക്ക് പ്രാധാന്യം നൽകുകയും മറ്റുള്ളവരെ കൃഷിചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൗൺസിലർ ഷെമിന വിത്തുവിതരണം നടത്തി.

പ്രധാനാധ്യാപിക എസ്. രാജശ്രീ അധ്യക്ഷയായി. സീഡ് കോ-ഓർഡിനേറ്റർ കെ.പി. ശ്രീധരൻ, ടി. ഭൂപേഷൻ, പി. ബീന എന്നിവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News