SEED News

പ്രളയദുരിതാശ്വാസവുമായി സീഡ് പോലീസ്

താമരശ്ശേരി: വേളങ്കോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയബാധിതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്വരൂപിച്ചു. നോട്ടുബുക്കുകൾ, കുട, ബാഗ്, പേന, പെൻസിൽ തുടങ്ങിയവ സ്‌കൂളിലെ സീഡ് പോലീസ് വിദ്യാർഥികൾ സമാഹരിച്ച് മാതൃഭൂമിയുടെ കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് നൽകാനായി താമരശ്ശേരി മാതൃഭൂമി ഓഫീസിലെത്തിച്ചു.

പ്രിൻസിപ്പൽ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പൽ കെ. ജസിത, ജിന്റോ ജെയിംസ്, സീഡ് ക്ലബ് അംഗങ്ങളായ ആതിൽ റോയ്, അലൻ രാജൻ എന്നിവർ നേതൃത്വം നൽകി. സീഡ് പോലീസ് സമാഹരിച്ച പഠനോപകരണങ്ങൾ നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിൽ അടുത്തദിവസം എത്തിച്ചുനൽകും

August 23
12:53 2019

Write a Comment

Related News