SEED News

ആരോഗ്യജീവനം പദ്ധതിക്ക് തുടക്കമായി

പുല്ലൂരാംപാറ: സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ആരോഗ്യജീവനം പദ്ധതിയുടെ ഭാഗമായി വാഴവിത്ത് വിതരണം ചെയ്തു. സ്കൂളിലെ ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചാണ് പദ്ധതി.

സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോസഫ് ആലപ്പാട്ടുകോട്ടയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.

ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് സംസാരിച്ചു. ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് കണ്ണന്താനം പദ്ധതിക്ക് വേണ്ട വാഴവിത്തുകൾ സംഭാവന ചെയ്തു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, അജി ജോസഫ്, ഷിജു ചെമ്പനാനി, സിജോ മാളോല, ജീജ ഗോപിലാൽ എന്നിവർ സംസാരിച്ചു.

September 05
12:53 2019

Write a Comment

Related News