SEED News

ആരോഗ്യത്തിനായി "വാട്ടർ ബെൽ" പദ്ധതിക്ക് ഭവൻസിൽ തുടക്കമായി.

എളമക്കര:ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി മാതൃഭുമി സീഡ് ക്ലബ്ബിന്റയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ "വാട്ടർബെൽ " പദ്ധതിക്ക് എളമക്കര ഭവൻസ് വിദ്യാ മന്ദിറിൽ  തുടക്ക൦ കുറിചു. വിദ്യാലയത്തിൽ 11 നും ,1.30 നും മുഴക്കുന്ന ബെല്ലുകൾ കുട്ടികളെ വെള്ളം കുടിക്കുന്നതിനു ഓർമപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി വാട്ടർ ബെല്ലിന്റെ ചുമതല വാട്ടർ ബോയ് / ഗേൾ എന്നിവരെ ചുമതല പെടുത്തി ഇവരുടെയും ,സീഡ് ക്ലബ്ബിന്റെയും നേതൃത്തത്തിൽ കുട്ടികളിൽ വെള്ളം കുടിക്കുന്ന ആവശ്യകത മനസിലാക്കുക ,ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കുക,എന്നി തുടർ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടപ്പിലാക്കും.ഈ പദ്ധതിയിലൂടെ കുട്ടികളുടെ ആരോഗ്യ ശീലം എത്രത്തോളം മെച്ചപ്പെട്ടു എന്നു രേഖപ്പെടുത്തി ക്ലബ് അംഗങൾ സൂക്ഷിക്കും .

September 13
12:53 2019

Write a Comment

Related News