SEED News

പരിസ്ഥിതി സെമിനാർ നടത്തി

തിക്കോടി: തൃക്കോട്ടൂർ എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബും പയ്യോളി റോട്ടറിക്ലബും ചേർന്ന് പരിസ്ഥിതി സെമിനാർ നടത്തി. പ്രളയത്തിൽ ജീവൻനഷ്ടപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീമ ചെറുകുട്ടി ഉദ്ഘാടനം ചെയ്തു. റോട്ടറിക്ലബ് പ്രസിഡന്റ് കെ. പ്രദീപ് മുഖ്യാതിഥിയായി.

പ്രകൃതിവിഭവങ്ങൾ ചൂഷണംചെയ്യുമ്പോൾ ഉണ്ടാക്കുന്ന വിപത്താണ് നാം ഈ കാലഘട്ടത്തിൽ അനുഭവിക്കുന്നതെന്ന് സോമൻ കടലൂർ പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് കെ.ടി. വിനോദൻ അധ്യക്ഷനായി. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ഇ.കെ. അരവിന്ദ് സെമിനാർ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഡി. ജയറാണി, സ്കൂൾമാനേജർ ഇ.കെ. രാജകൃഷ്ണൻ, സാഹിത്യകാരന്മാരായ ബഷീർ തിക്കോടി, ചന്ദ്രശേഖരൻ തിക്കോടി എന്നിവർ സംസാരിച്ചു.

September 13
12:53 2019

Write a Comment

Related News