SEED News

നാടൻപൂക്കളുടെ പ്രദർശനം

ഓണത്തിന് പൂക്കളം തീർക്കാൻ അന്യസംസ്ഥാനങ്ങളിലെ പൂക്കളെ ആശ്രയിക്കുന്ന കാലത്ത് നാടൻപൂക്കളുടെ പ്രദർശനമൊരുക്കി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡംഗങ്ങൾ.
ഈവർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായാണ്  നാട്ടിൽനിന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്ന നാടൻപൂക്കളുടെ പ്രദർശനം ഒരുക്കിയത്. സ്കൂളിലെവിദ്യാർഥികളും അധ്യാപകരും വിവിധ പ്രദേശങ്ങളിൽനിന്നാണ് പൂക്കൾ ശേഖരിച്ചു കൊണ്ടുവന്നത്. 
  തുമ്പപ്പുവ്‌, കാക്കപ്പൂവ്‌, കോഴിപ്പൂവ്, അരിപ്പൂവ്, മുള്ളിൻപൂവ്, എള്ളിൻപൂവ്, മേന്തോന്നിപ്പൂവ്, ചെറുതേക്കിൻപൂവ്, കക്കിരിപ്പൂവ്, കമ്പളപ്പൂവ്, നാലുമണിപ്പൂവ്, കിലുക്കിപ്പൂവ്, നന്ത്യാർവട്ടം, ആവണക്കിൻപൂവ്, കാട്ടുമഞ്ഞൾപ്പൂവ്, പാർവതിപ്പൂവ്, നെയ്തലാമ്പൽപ്പൂവ്, വെള്ളിലപ്പൂവ്, കഞ്ഞിപ്പൂവ്, അമൽപൊരിപ്പൂവ്, കണിക്കൊന്ന, താളിൻപൂവ്, പോപ്പി, ചെണ്ടുമല്ലിക, വാടാമല്ലിക, പതിറ്റടിപ്പൂവ്, ചൂത്പൂവ്, അതിരാണിപ്പൂവ്, അരളിപ്പൂവ്, തെച്ചിപ്പൂവ്‌, മന്ദാരം, സീനിപ്പൂവ്, രാജമല്ലിപ്പൂവ്, കോളാമ്പിപ്പൂവ്, പനിനീർപ്പൂവ്, കോസ്മസ്, ഡാലിയ, വിവിധതരം ചെമ്പരത്തി, ശംഖുപുഷ്പം, കൃഷ്ണകിരീടം, പവിഴം, പെരയലം, മിന്നിപ്പൂവ് തുടങ്ങി നാട്ടിൽ നിന്ന് ശേഖരിച്ചവയും മാടായിപ്പാറയിൽനിന്ന് ശേഖരിച്ച കാക്കപ്പൂവ്‌, തുമ്പപ്പൂവ്‌, നെയ്തലാമ്പൽ തുടങ്ങിയവയും പ്രദർശപ്പിച്ചു. സീഡ്  കോഓർഡിനേറ്റർ കുന്നുമ്പ്രോൻ രാജൻ, സി.എം.നിധിൻ, രാഗേഷ് തില്ലങ്കേരി, മേപ്പാടൻ ഗംഗാധരൻ, എസ്.ആർ ശ്രീജിത്ത്, ബി.ജയരാജൻ, കെ.പി.ദീപ്തി, കെ.ജ്യോത്സന എന്നിവർ നേതൃത്വംനൽകി. 
അന്യംനിന്നുപോകുന്ന നാടൻപൂക്കളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. 

September 14
12:53 2019

Write a Comment

Related News