SEED News

ദുരിതാശ്വാസത്തിന്‌ പണം കണ്ടെത്താൻ പഴയ പത്രം

വീടുകളിൽ കുമിഞ്ഞുകൂടുന്ന പഴയ പത്രങ്ങൾ ശേഖരിച്ച്‌ ദുരിതാശ്വാസനിധിയിലേക്കുള്ള പണം സ്വരൂപിച്ച്‌ സീഡ്‌ വിദ്യാർഥികൾ. എടക്കാനം എൽ.പി. സ്കൂൾ വിദ്യാർഥികളാണ്‌ പഴയ പത്രക്കെട്ടുകളിൽനിന്ന്‌ പണം സ്വരുക്കൂട്ടിയത്‌.  ആദ്യദിനം 250 കിലോയോളം പത്രക്കെട്ട്‌ ശേഖരിച്ചു. 
   പി.ടി.എ. പ്രസിഡന്റ്‌ കെ.മുരളീധരൻ, പ്രഥമാധ്യാപകൻ കെ.പി.രഞ്ജിത്ത്, സീഡ് കോ ഓർഡിനേറ്റർ പി. നിധീഷ്, വി.പ്രശാന്ത്, ടി.വി.ഉമ, കെ.വി.ലളിത, പി.നിധിന തുടങ്ങിയവർ പങ്കെടുത്തു.

September 14
12:53 2019

Write a Comment

Related News