SEED News

പ്രളയത്തിൽ മൺമറഞ്ഞവരുടെ ഓർമയ്ക്കായി വൃക്ഷത്തൈകൾ നട്ടു

മാന്നാർ: പ്രളയത്തിൽ മലബാർ മേഖലയിൽ മൺമറഞ്ഞുപോയവരുടെ ഓർമയ്ക്കായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ വൃക്ഷത്തൈ നട്ടു. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് സ്‌കൂൾ പരിസരത്ത് വൃക്ഷത്തൈകൾ 
നട്ടത്.
 പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ.ജി.ഗോപാലകൃഷ്ണൻനായർ, പി.എൻ.ശെൽവരാജ്, രഘുനാഥ്, എസ്.വിജയലക്ഷ്മി, കെ.ജയശ്രീ സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. 105 വൃക്ഷത്തൈകൾ നട്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമിക്കുകയാണ് ലക്ഷ്യമെന്ന് സീഡ് കോ-ഓർഡിനേറ്റർ പറഞ്ഞു.

September 16
12:53 2019

Write a Comment

Related News