SEED News

കുരുന്നുകൾക്ക് ഓണക്കാല പച്ചക്കറിക്കൃഷിയിൽ നൂറുമേനി

കണിച്ചുകുളങ്ങര: ചൊരിമണലിൽ കുരുന്നുകൾ നടത്തിയ ഓണക്കാല പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവ്. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബ്‌ സ്കൂൾമുറ്റത്ത് ഹൈടെക് കൃഷി നടത്തിയാണ് നേട്ടമുണ്ടാക്കിയത്.
 വളമിട്ട് വരമ്പൊരുക്കി ഡ്രിപി ഇറിഗേഷൻ നടത്തി മൾച്ചിങ്‌ ഷീറ്റ് വിരിച്ച് നടത്തുന്ന കൃത്യതാ കൃഷിരീതിയാണ് ഇവർ അവലംബിച്ചത്. അഞ്ചുസെന്റ് ഭൂമിയിൽ തക്കാളി, മുളക്, പയർ, വെണ്ട എന്നിവ നൂറ്‌്‌ ചുവടും 30 ചുവട് കക്കിരിയും നട്ടു.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് കൃഷി തുടങ്ങിയത്. 20 പേരുള്ള കുട്ടിസംഘമാണ് കൃഷിക്കാരായത്. ചാണകം, കോഴിവളം, എല്ലുപൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, ഡോളോമൈറ്റ് എന്നിവ അടിവളമായി ഇട്ടു. പഞ്ചഗവ്യവും ഉപയോഗിച്ചു. വൈകീട്ട് പഠനം കഴിഞ്ഞാണ് കുട്ടികൾ കൃഷിചെയ്യുന്നത്. യുവകർഷകനായ വി.ആർ.നിഷാദിന്റെ ഉപദേശത്തിലാണ് കൃഷി നടത്തിയത്.
എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, പ്രധാന അധ്യാപിക കെ.പി.ഷീബ, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ അരുണ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

September 16
12:53 2019

Write a Comment

Related News