SEED News

കൊയ്ത്തുത്സവം ആഘോഷമാക്കി ആവണീശ്വരം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ

പത്തനാപുരം : നെൽക്കൃഷിയോടുള്ള താത്പര്യമുണർത്താൻ ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്‌.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഇലവുംകുഴി ഏലായിലെ കൊയ്ത്തുത്സവം ആഘോഷിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങൾ ഏലായിലെത്തി മനസ്സിലാക്കിയിരുന്ന വിദ്യാർഥികൾ വിളവെടുപ്പിനും എത്തി.

സീഡ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെയും കൊയ്ത്തുപാട്ടിന്റെയും അകമ്പടിയോടെയായിരുന്നു വിളവെടുപ്പ്. കൊയ്തെടുത്ത കതിർക്കറ്റകൾ വിദ്യാർഥികൾ ആഘോഷപൂർവം ചുമലിലേറ്റി. പി.ടി.എ. ഭാരവാഹികളും അധ്യാപകരും പൊതുപ്രവർത്തകരും കർഷകരും നാട്ടുകാരും ഏലായിലെത്തി.

ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യുവകർഷകരായ മനു ഗോപിനാഥ്, ചന്ദ്രബാബു, ലംബോദരൻ പിള്ള എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ കൃഷി ഓഫീസർ ആർ.രാമചന്ദ്രൻ, സ്കൂൾ മാനേജർ ആർ.പദ്‌മഗിരീഷ്, സീഡ് കോ-ഓർഡിനേറ്റർ മീര ആർ.നായർ, പ്രസാദ്, ശോഭനകുമാരി, ടി.ആർ.കൃഷ്ണൻ നായർ, ചേത്തടി ശശി, പ്രദീപ് ഗുരുകുലം, അബ്ദുൾ മജീദ് തുടങ്ങിയവർ പങ്കെടുത്തു.

September 25
12:53 2019

Write a Comment

Related News