SEED News

ഭക്ഷ്യമേളയോടെ മൗണ്ട്കാർമൽ ഹൈസ്കൂളിൽ ‘വാഴയ്ക്കൊരു കൂട്ട്’ മത്സരം


മാതൃഭൂമി ‘സീഡ്’ പ്രവർത്തകർ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളില് നടത്തിയ ഭക്ഷ്യമേളയിൽ നിന്ന്
കോട്ടയം: വാഴയുടെ വിവിധ ഭാഗങ്ങളുപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും മത്സരവും സംഘടിപ്പിച്ച് കഞ്ഞിക്കുഴി മൗണ്ട്കാർമൽ ഹൈസ്കൂളിലെ സീഡ് പ്രവർത്തകർ. പ്രധാനാധ്യാപിക സിസ്റ്റർ ജെനിൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
‘വാഴയ്കൊരു കൂട്ട്’ ഈ അധ്യയന വർഷത്തെ സീഡ് പ്രവർത്തനത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ്. സ്വന്തം പുരയിടത്തിൽ സമൃദ്ധമായി വളരുന്ന വാഴയുടെ വിവിധ ഭാഗങ്ങൾ കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ഭക്ഷ്യമേളയിലൂടെ കുട്ടികൾ കാട്ടിത്തന്നു. വിഷജന്യമായ പച്ചക്കറികൾ ഒരു പരിധിവരെ അടുക്കളയിൽ നിന്നകറ്റി നിർത്താൻ വാഴയുടെ ഉപയോഗത്താൽ സാധിക്കുമെന്ന സന്ദേശം മറ്റുള്ളവരെ ഓർമിപ്പിക്കുന്നതായിരുന്നു മേള.
സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എത്സമ്മ വാഴയുടെ പോഷകമൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. 107 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. 300-ഓളം വിഭവങ്ങളുടെ പ്രദർശനം നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അഭിജിത അനിൽകുമാറും, യു.പി. വിഭാഗത്തിൽ മെർളിൻ മേരിയും ഒന്നാംസ്ഥാനം നേടി. മൗണ്ട്കാർമൽ ബി.എഡ്. കോളേജിലെ അധ്യാപകരായ സിസ്റ്റർ നിഖില, സുമ ജോസഫ് എന്നിവർ വിധികർത്താക്കളായി. പോസ്റ്റർ പ്രദർശനം, പാചകക്കുറിപ്പുകളുടെ പ്രദർശനം എന്നിവയുമുണ്ടായിരുന്നു.
വാഴക്കായ, വാഴയില, വാഴപ്പിണ്ടി, വാഴച്ചുണ്ട്, വാഴപ്പഴം എന്നിവകൊണ്ടുള്ള ലഡു, കട്ലറ്റ്, പായസം, ഹൽവ, അട, ബോണ്ട, ചിപ്സ്, പപ്സ്, ചുരുട്ട്, അച്ചാറുകൾ, കറികൾ എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ. 

September 26
12:53 2019

Write a Comment

Related News