SEED News

വിഷമില്ലാത്ത പച്ചക്കറി വേണം; ‘സീഡി’ന്റെ പച്ചക്കറി വിത്തുവിതരണം തുടങ്ങി

തൊടുപുഴ: വിഷമയമല്ലാത്ത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ചർച്ച ചെയ്ത് മാതൃഭൂമി സീഡിന്റെ ജില്ലാ പച്ചക്കറി വിത്ത് വിതരണം. കൃഷിവകുപ്പിന്റേയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിൻറെ സഹകരണത്തോടെ ഞറുക്കുറ്റി ദാറുൽഫത്താഹ് പബ്ലിക് സ്കൂളിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. കൃഷിവകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മന്റ്) ബിജു പി. മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.
കീടനാശിനികൾ ഉപയോഗിക്കാതെയുള്ള പച്ചക്കറികളും മറ്റ് ഭക്ഷണപദാർഥങ്ങളും ഉത്പ്പാദിപ്പിക്കാൻ വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യാതിഥിയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്സിൽ ജില്ലാ മാനേജർ വി.ബിന്ദു കുട്ടികൾക്ക് വിത്തുകൾ അടങ്ങിയ കുട്ട കൈമാറി. മാതൃഭൂമി സെയിൽസ് ഓർഗനൈസർ  എൻ.കെ.ഷാജൻ അധ്യക്ഷനായി. ഫെഡറൽ ബാങ്കിന്റ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ഹെഡുമായ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ വി.എ.ജുനൈദ് സഖാഫി സംസാരിച്ചു. സ്കൂൾ വിദ്യാർഥിനിയായ ആമിനാസലിം പരിസ്ഥിതി സംരക്ഷണഗാനം ആലപിച്ചു.

ഫോട്ടോ : മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തുവിതരോണോദ്ഘാടനത്തിന്റെ ഭാഗമായി  ഞറുകുറ്റി ദാറുൽ ഫത്തേഹ് പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് വി.എഫ്.പി.സി. മാനേജർ വി.ബിന്ദു വിത്തടങ്ങിയ കുട്ട കൈമാറുന്നു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ഹെഡ്മായ ജോർജ് ജേക്കബ് സ്കൂൾ പ്രിൻസിപ്പൽ വി.എ.ജുനൈദ് സഖാഫി എന്നിവർ സമീപം

September 28
12:53 2019

Write a Comment

Related News