SEED News

നെൽക്കൃഷി പഠിപ്പിച്ച് പാഠം ഒന്ന്, പാടത്തേക്ക്‌

ആലപ്പുഴ: നെൽക്കൃഷി പാഠം പഠിക്കാൻ കുട്ടികൾ പാടത്തെത്തി. ആലപ്പുഴ നഗരസഭ കൃഷിഭവന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കരുവേലി പാടശേഖരത്തിലാണ് ‘പാഠം ഒന്ന് പാടത്തേക്ക്‌’ പരിപാടി സംഘടിപ്പിച്ചത്.  കുട്ടികൾക്ക് നെൽക്കൃഷിയുടെ പ്രാധാന്യത്തേയും കൃഷിരീതികളേയും കുറിച്ച് ക്ലാസെടുത്തു. കുട്ടികളെ പാടത്തിറക്കി കള നീക്കം ചെയ്യുന്നതിനും വളം ഇടുന്നതിനുമുള്ള പ്രായോഗിക പരിശീലനവും നൽകി. മാതൃഭൂമി സീഡ് പദ്ധതിയിലെ കുട്ടികളും പങ്കാളികളായി. എസ്.ഡി.വി. ഗേൾസ് എച്ച്.എസ്., എസ്.ഡി.വി. ബോയ്സ് എച്ച്.എസ്., ടി.ഡി.എച്ച്.എസ്.എസ്., ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്. എന്നിവിടങ്ങളിൽനിന്നായി 90 കുട്ടികൾ  പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ആലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്.സഫീന നിർവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ  കെ.വി. മിനി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി അസിസ്റ്റന്റ്  വിനീത് രാജൻ, കൃഷി ഫീൽഡ് ഓഫീസർ സുദർശനൻ പിള്ള, മാതൃഭൂമി സീഡ് പ്രതിനിധി  കീർത്തി കൃഷ്ണൻ, പാടശേഖര സെക്രട്ടറി സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.  കാർഷിക ക്വിസ്, കുട്ടികളുടെ നാടൻപാട്ടുകൾ എന്നിവയുമുണ്ടായിരുന്നു.

September 28
12:53 2019

Write a Comment

Related News