SEED News

റോഡിൽ വിഷപ്പുക അളന്ന് കൂട്ടക്കനിയിലെ കുട്ടികൾന്ന് കൂട്ടക്കനിയിലെ കുട്ടികൾ



പള്ളിക്കര:അവധി ദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിൽ കർമനിരതരായി കൂട്ടക്കനിയിലെ കുട്ടി പ്രകൃതി സ്നേഹികൾ. വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണവും നഗരവൽക്കരണവും മലീമസമാക്കിക്കൊണ്ടിരിക്കുന്ന ജീവവായുവിനെ സംരക്ഷിക്കുക എന്ന സന്ദേശവുമായി കൂട്ടക്കനി സ്കൂൾ പരിസ്ഥിതി ക്ലബ്, സീഡ് ക്ലബ്ബ്, ഗ്രീൻ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കല്ലിങ്കാൽ കെഎസ്ടിപി റോഡിൽ നടത്തിയ വാഹന സെൻസസിൽ മൂപ്പതാലധികം കുട്ടികൾ പങ്കെടുത്തു. രാവിലെ ആറിനു തുടങ്ങിയ സെൻസസ് വൈകുന്നേരം ആറു വരെ നീണ്ടുനിന്നു.വിവിധ ഗ്രൂപ്പുകളായി, റോഡിൽ കൂടി കടന്ന് പോകുന്ന വാഹനങ്ങളെ ഇനം തിരിച്ച് രേഖപ്പെടുത്തി. ഓരോ വാഹനത്തിലും സഞ്ചരിക്കുന്ന ആളുകൾ, ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് ഓടുന്ന വാഹനങ്ങൾ.ഓരോ വാഹനവും പുറന്തള്ളുന്ന വിഷപ്പുകയുടെ തോത് എന്നിങ്ങനെയുള്ള വിവരങ്ങളാണ് കുട്ടികൾ രേഖപ്പെടുത്തിയത്.പൊതുവാഹനങ്ങളേക്കാൾ സ്വാകാര്യ വാഹനങ്ങളാണ് റോഡിൽ കൂടുതൽ എന്ന പ്രാഥമിക നിഗമനം മലിനീകരണത്തിന്റെ ഭീകരത വിളിച്ചോതുന്നു.7 പേർക്ക് പോകാവുന്ന കാറു പോലുള്ള വാഹനങ്ങൾ ഡ്രൈവർ മാത്രം ഓടിച്ചു പോകുന്ന കാഴ്ച കളാണ് കൂടുതലും ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും ഇന്ധന നഷ്ടവും കുട്ടികൾക്ക് തിരിച്ചറിയാനായി. ഗ്രീൻ പോലീസിന്റെ ഹരിത വേഷമണിഞ്ഞ് പ്ലക്കാർഡുകളും ബാനറുകളുമായി അവർ യാത്രികരെയും നാട്ടുകാരേയും മലിനീകരണത്തിന്റെ തീവ്രത ബോധ്യപ്പെടുത്താനും ജാഗരൂകരായി. ബേക്കൽ അഡീഷണൽ എസ്ഐ മനോജ് കുമാർ സർവേ നടത്തുന്നതിനാവശ്യമായ പ്രാഥമിക പരിശീലനം നൽകി. പരിസ്ഥിതി സീഡ് കൺവീനർ രാജേഷ് കൂട്ടക്കനി , ഷൈജിത്ത് കരുവാക്കോട്, ശ്രീജിത്ത് വെളുത്തോളി, പിടിഎ പ്രസിഡണ്ട് പി.സി.പ്രഭാകരൻ, ഷൈലജ, സുധ ,വിഷ്ണുമോഹൻ, കൃഷ്ണജ, അനീഷ എന്നിവർ വാഹന സെൻസസിന് നേതൃത്വം നൽകി.ഈ സർവ്വെയെ തുടർന്നുള്ള നിഗമനങ്ങളും നിർദ്ദേശങ്ങളും പിന്നീട് മോട്ടോർ വാഹന വകുപ്പിനുംജില്ലാ ഭരണകൂടത്തിനും കൈമാറും.

September 28
12:53 2019

Write a Comment

Related News