SEED News

പച്ചക്കറി കൃഷിക്ക് വേണ്ട വളം സ്വയം നിർമ്മിച്ച് സീഡ് ക്ലബ്ബ്

  കൊടക്കാട് : .കൊടക്കാട് കേളപ്പജി മെമോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ, സ്കുളിലെ പച്ചക്കറി കൃഷിക്കാവശ്യമായ ജൈവവളം സ്വയം നിർമിക്കുന്നു. 50 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങുന്നത്. അതിലേക്ക് ആവശ്യമായ ജൈവവളമാണ് അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കുന്നത്. ചകിരിച്ചോറും, ശീമക്കൊന്ന ഇലയും, കോഴി വളവും, കുമ്മായവും കൂട്ടിക്കലർത്തിയാണ് ജൈവ വളം തയ്യാറാക്കുന്നത് .  സീഡ് കോർഡിനേറ്റർ  ഇ പി.ഷാജിത്ത് കുമാർ, ഒ.എം അജിത്ത്, ഒ.വി ചിത്രേശൻ, എം.വിനീത, എം. ഷീബ, ടി.ടി.ശ്രീദേവി തുടങ്ങിയവർ നേതൃത്വം നല്കി.

September 28
12:53 2019

Write a Comment

Related News