SEED News

കൊയ്ത്തുത്സവം...


        
പെരിയാട്ടടുക്കം :  കാർഷികപ്രവർത്തനങ്ങളുടെ  ഭാഗമായി കുട്ടികളിൽ നെൽകൃഷിയോടുള്ള താല്പര്യമുണർത്താൻ പെരിയാട്ടടുക്കം സെന്റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ തോക്കാനംമൊട്ടയിലെ വയലിൽ കൊയ്ത്തുത്സവം ആഘോഷിച്ചു. കൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് വയലിൽ ഘട്ടം ഘട്ടമായി സന്ദർശനം നടത്തിയ സീഡംഗങ്ങൾ  കൊയ്ത്തുൽസവത്തിലും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പലതരം നെൽവിത്തുകളെ കുറിച്ച് അറിയാനും അതിന്റെ ഓരോ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കാനും കൃഷിയും വയലും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാനും ഈ പ്രവർത്തനം സഹായകമായി. സീഡ് കോഓർഡിനേറ്റർ ഷൈനി.കെ,സിസ്റ്റർ മേരി, ലേഖ.പി, ഷീബ.എം, സൗമ്യ, ബിനി, അമല, തുടങ്ങിയവർ നേതൃത്വം നൽകി.

September 28
12:53 2019

Write a Comment

Related News