SEED News

ഗ്രെറ്റയ്ക്ക് പിന്തുണയേകി വിദ്യാർഥികൾ

കൊയിലാണ്ടി: കാലാവസ്ഥ വ്യതിയാനത്തിൽനിന്ന് സംരക്ഷണമൊരുക്കുക എന്ന ആവശ്യമുന്നയിച്ച് സ്വീഡിഷ് വിദ്യാർഥിനി ഗ്രെറ്റ തുൻബർഗ് നടത്തുന്ന സമരത്തിന് പിന്തുണയേകി കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ.

ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചറിന്റെ ഭാഗമായി ‘ഈ ഭൂമി ഇനി എത്ര നാൾ-വി സപ്പോർട്ട് ഗ്രെറ്റ’ എന്ന മുദ്രാവാക്യമുയർത്തി ഓപ്പൺ കാൻവാസിൽ കൈയൊപ്പ്‌ ചാർത്തി‌.

കവി മോഹനൻ നടവത്തൂർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ ജി.കെ. വേണു അധ്യക്ഷനായി. മാതൃഭൂമി സീഡ്, നാഷണൽ ഗ്രീൻ കോർപസ്, ഫോറസ്റ്ററി ക്ലബ്ബ്, സേവ് എന്നിവയിലെ വിദ്യാർഥികൾ നേതൃത്വം നൽകി.

ടി.വി. വിനോദ് പി. രാകേഷ് കുമാർ, ആർ.എം. രാജൻ, വി. രാജഗോപാലൻ, പ്രമോദ് ബാബു, അലീന ദിനേശ് എന്നിവർ സംസാരിച്ചു.

September 29
12:53 2019

Write a Comment

Related News