SEED News

കടമേരി മാപ്പിള യു.പി. സ്കൂളിൽ ‘പത്തുപേനയ്‌ക്ക് ഒരു നല്ല പേന’ പദ്ധതി

തണ്ണീർപന്തൽ:കടമേരി മാപ്പിള യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ‘പത്തു പേനയ്‌ക്കൊരു നല്ല പേന’ പദ്ധതി തുടങ്ങി. കടമേരി മാപ്പിള യു.പി.സ്കൂളിന്റെ പരിസരങ്ങളിലും സമീപപ്രദേശത്തു നിന്നുമായി പതിനായിരത്തിലധികം പേനകളാണ് വിദ്യാർഥികൾ ശേഖരിച്ചത്. ഉപയോഗിച്ചു വലിച്ചെറിയുന്ന പത്ത് പേന നൽകിയാൽ നല്ല ഒരു പേന സമ്മാനമായി കിട്ടുന്നതാണ് പദ്ധതി.വിദ്യാർഥികളിൽ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും മഷിപ്പേന പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ചില കുട്ടികൾ 200-ലേറെ ഉപയോഗശൂന്യമായ പേനകൾ വരെ കൊണ്ടുവന്നു. പേനകൾ റീസൈക്ലിങ്‌ യൂണിറ്റിലേക്ക് കയറ്റി അയക്കുമെന്ന് ക്ലബ്ബ് അംഗങ്ങൾ അറിയിച്ചു.ഗാന്ധിജയന്തി ദിനത്തിലാണ് തുടങ്ങിയ പദ്ധതി പി.ടി.എ. പ്രസിഡന്റ് ഇ.പി. മൊയ്തു ഉദ്ഘാടനം ചെയ്തു.‌ പ്രധാനധ്യാപകൻ ഇ.കെ. ഇബ്രായിക്കുട്ടി, സീഡ് ക്ലബ് കൺവീനർ ടി.കെ. ഹാരിസ്, അംഗങ്ങളായ എം. വിനോദ് കുമാർ, കെ. രതീഷ്, ടി.കെ. നസീർ, പി.കെ. അഷറഫ്, പി. അഹ്മദ്, സായിസ് സി.എച്ച്. എന്നിവർ നേതൃത്വം നൽകി

October 05
12:53 2019

Write a Comment

Related News