SEED News

മഞ്ഞപ്പാറ ഗവ. യു.പി.എസിൽ വയോജന ദിനാചരണം

കല്ലറ: മഞ്ഞപ്പാറ ഗവ. യു.പി.എസ്‌. സീഡ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടന്നു.

സമൂഹത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌.

സ്കൂളിലെ മുതിർന്ന വ്യക്തിയും പാചകത്തൊഴിലാളിയുമായ സുശീലയെ പഞ്ചായത്തംഗം ശാന്തകുമാരി ആദരിച്ചു. സീഡ്‌ ക്ലബ്ബ്‌ അംഗങ്ങൾ ഉപഹാരം നൽകി.

പ്രസ്തുത പരിപാടിയിൽ പ്രഥമാധ്യാപിക ശ്രീകല വയോജന ദിനാചരണത്തെക്കുറിച്ച്‌ സംസാരിച്ചു.

വിദ്യാർഥി പ്രതിനിധി റോബിൻ സന്ദേശം നൽകി. അമൃത നന്ദി പറഞ്ഞു.

October 05
12:53 2019

Write a Comment

Related News