SEED News

ചേന വിളവെടുപ്പ്

ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾപറമ്പിൽ കൃഷിചെയ്ത ചേനയുടെ വിളവെടുപ്പ് നടത്തി. 252 കിലോ ചേനയാണ് കുട്ടികൾ വിളയിച്ചെടുത്തത്.

ഇവ ഓണം പച്ചക്കറിച്ചന്തയിലേക്ക് നല്കി. ലഭിക്കുന്ന വരുമാനം സ്കൂളിലെ പഴയ കെട്ടിടം നവീകരിക്കുന്നതിനായി ഉപയോഗിക്കും. വിളവെടുപ്പിന് സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കെ.ഹൃദ്യ എന്നിവർ നേതൃത്വം നല്കി.

October 12
12:53 2019

Write a Comment

Related News