SEED News

ഹരിതഗേഹം പദ്ധതിയുമായി സീഡ് ക്ലബ്ബ്

പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതഗേഹം (ഗ്രീൻ ഹോം) പദ്ധതിയുമായി സീഡ് ക്ലബ്ബ്. 
കുട്ടികളെ സ്മാർട്ടാക്കാനും മണ്ണി​െലയും മനസ്സി​െലയും പച്ചപ്പുകൾ കാത്തുസൂക്ഷിക്കുവാനുമായിട്ടാണ് സീഡ് ക്ലബ്ബും എൻ.എസ്.എസും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതെന്ന് സ്കൂളിലെ സീഡ് ക്ലബ് കോഓർഡിനേറ്റർ മുരളി വാണിമേൽ പറഞ്ഞു.
   പദ്ധതി നടപ്പാക്കാൻ സ്കൂളിലെ പഴക്കംചെന്ന നാലുമുറികളുള്ള കെട്ടിടം നവീകരിച്ചുവരികയാണ്. അങ്കണത്തിൽ ഔഷധത്തോട്ടവും പച്ചക്കറി ക്കൃഷിയും തുടങ്ങി.
     കെട്ടിടത്തിന്റെ നവീകരണപ്രവൃത്തി, ഔഷധത്തോട്ട നിർമാണം എന്നിവയുടെ ഉദ്ഘാടനം ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പി.ആരോഗ്യദാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌ പത്മനാഭൻ, മദർ പി.ടി.എ. പ്രസിഡന്റ്‌ ഷെർളി, അഡ്വ.വത്സരാജ് എന്നിവർ പ്രസംഗിച്ചു. സീഡ് കോ ഓർഡിനേറ്റർ പദ്ധതി വിശദീകരിച്ചു. റീഡിങ്‌ ക്ലബ്,  ഹരിതപൂന്തോട്ടം, ആർട്ട് ആൻഡ്‌ മ്യൂസിക്‌ സെന്റർ, സ്റ്റുഡന്റ്‌സ് കഫെ, മെന്റൽ ഹൈജിൻ കോർണർ എന്നിവ ഉൾപ്പെടുത്തിയാണ്   തുടങ്ങുന്നത്. പൂർവ വിദ്യാർഥി സംഘടനയുടെയും പി.ടി.എ., മദർ പി.ടി.എ, നാട്ടുകാർ എന്നിവരുടെയും സഹകരണവും ഉണ്ട്.  പൂർവ വിദ്യാർഥികൾ ശ്രമദാനം നടത്തി ചുമരുകളിൽ ചിത്രങ്ങൾ വരയുന്ന പ്ര വൃത്തിയും പുരോഗമിക്കുകയാണ്. അടുത്ത നവംബർ 14 ന് ചാച്ചാജിയുടെ ജന്മദിനത്തിൽ  ഗ്രീൻ ഹോം കുട്ടികൾക്കായി തുറന്നുകൊടുക്കുമെന്ന്   മുരളി വാണിമേൽ പറഞ്ഞു.

October 12
12:53 2019

Write a Comment

Related News