SEED News

തപാൽദിനത്തിന് പോസ്റ്റ് ഓഫീസ് സന്ദർശിച്ച്‌ പ്രവർത്തന നാടകവുമായി ലിറ്റിൽ എയ്ഞ്ചലസ് ഇ. എം. ഹൈ സ്കൂൾ സീഡ് ക്ലബ്ബ്.

ചിറ്റാർ : തപാൽദിനത്തിന് ഹിന്ദി വിഭാഗം അധ്യാപിക ഷീല സി.ബി.യുടെ നേതൃത്വത്തിൽ സീഡ് സ്കൂൾ യൂണിറ്റ് അംഗങ്ങൾ  പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.   അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ പഠിച്ചു. ശേഷം തപാൽദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടുകയും കുട്ടികൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കായി പോസ്റ്റ് ഓഫീസ് പ്രവർത്തനം നാടക രൂപത്തിൽ അവതരിപ്പിച്ച് കാണിക്കുകയും ചെയ്തു. ഇതിലൂടെ തപാൽ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പം മനസിലാക്കാൻ സാധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഉഷാകുമാരി കെ.വി. പരിപാടിക്ക് നേതൃത്വം നൽകി.

October 12
12:53 2019

Write a Comment

Related News