SEED News

മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ നടത്തുന്ന ‘മാതൃഭൂമി സീഡ്-ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് പദ്ധതി’ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ-സ്പോർട്സ് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.പ്ലാസ്റ്റിക്കിനെ അതിന്റെ വലുപ്പത്തിനനുസരിച്ച് ലോ മൈക്രോൺ, ഹൈ മൈക്രോൺ, ഹൈ ഡെൻസിറ്റി, പെറ്റ് ബോട്ടൽസ്‌ എന്നിങ്ങനെ ശേഖരിക്കുന്നതിന് നാലുതരം ബാഗുകൾ സ്കൂളിലെത്തിച്ചു. ഇതിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ റീസൈക്ലിങ് പ്ലാന്റുകളിൽ കൈമാറും.പ്ലാസ്റ്റിക് ബോട്ടിലിനുപകരം സ്റ്റീൽ ബോട്ടിൽ ആയിരിക്കും വിദ്യാർഥികൾ ഇനി ഉപയോഗിക്കുക. എ.കെ.ബി. നായർ അധ്യക്ഷത വഹിച്ചു. സ്കൂൾലീഡർ സോന ലുല്ലു, പ്രധാനാധ്യാപിക ശ്രീജ ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് മനോജ് കെ.കെ., അനീഷ് തുടങ്ങിയവർ സംസാരിച്ചു.

October 18
12:53 2019

Write a Comment

Related News