പൂന്തോപ്പിൽഭാഗം യു.പി.സ്കൂളിൽ പച്ചക്കറികൃഷിയുമായി വിദ്യാർഥികൾ
ആലപ്പുഴ: പൂന്തോപ്പിൽഭാഗം യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പച്ചക്കറികൃഷി ആരംഭിച്ചു. സ്‌കൂൾ പ്രഥമാധ്യാപിക എൻ.പി.മാർഗരറ്റ് പച്ചക്കറി
കൃഷി ഉദ്ഘാടനം ചെയ്തു.
എസ്.എം.സി. വൈസ് ചെയർമാൻ സുനിൽ സാം മാത്യു അധ്യക്ഷനായി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ആദ്യഘട്ടമായി നിലമൊരുക്കി ചീരവിത്തുകൾ പാകി. സീഡ് കോ-ഓർഡിനേറ്റർ രാജലക്ഷ്മി
തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
സീഡ് പ്രതിനിധി കീർത്തി കൃഷ്ണൻ മാർഗനിർദേശം നൽകി. എസ്.എം.സി. അംഗങ്ങളായ അബ്ദുൾ ഷുക്കൂർ, സീമാ മഹൽ, ഷിഫാ അഷറഫ്, ലക്ഷ്മി, ലതിക, അനൂപ് എന്നിവർ പങ്കെടുത്തു.
October 23
12:53
2019